ജനപക്ഷയാത്ര: രണ്ട് സംഘം പിരിവിനെത്തി, ആവശ്യപ്പെട്ടത് 25,000!

  ജനപക്ഷയാത്ര , വിഎം സുധീരന്‍ , കോണ്‍ഗ്രസ്‌, തൃശൂര്‍
തൃശൂര്‍| jibin| Last Modified ബുധന്‍, 19 നവം‌ബര്‍ 2014 (13:24 IST)
മതേതര, അക്രമ രഹിത, ലഹരി വിമുക്ത, വികസിത കേരളം എന്ന മുദ്രാവാക്യവുമായി കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയുടെ ഭാഗമായി തിരുവില്വാമലയിലെ ബാറില്‍ പിരിവിന് എത്തിയത് രണ്ട് സംഘങ്ങള്‍. രണ്ടു വിഭാഗവും ബാറില്‍ നിന്ന് പിരിച്ചെടുക്കാന്‍ ശ്രമിച്ചത്‌ വന്‍ തുകയെന്ന് റിപ്പോര്‍ട്ട്.

പിരിവിനെത്തിയ കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലെ പ്രവര്‍ത്തകര്‍ 25,000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ബാര്‍ ജീവനക്കാര്‍ 5000 രൂപ മാത്രം നല്‍കുകയായിരുന്നു. നല്‍കിയ പണത്തിന്റെ രസീതും ജീവനക്കാര്‍ വാങ്ങുകയും ചെയ്തു. ഇതറിയാതെ പിരിവിന് വേറൊരു സംഘവും ബാറിലെത്തി, ഇവരും വന്‍ തുക ആവശ്യപ്പെട്ടപ്പോള്‍ ബാറിലെ ജീവനക്കാര്‍ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പിരിവിന്റെ രസീത് കാണിക്കുകയായിരുന്നു. ഈ രസീതാണ് പിന്നീട് മാധ്യമങ്ങള്‍ ലഭിച്ചത്.

ഇതു കൂടാതെ കാസര്‍ഗോഡു മുതല്‍ തൃശൂര്‍ വരെയുളള പല ബാറുകളില്‍ നിന്നും യാത്രക്കു വേണ്ടി പണം പിരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്‌. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ മറ്റ് ബാറുകളും വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ ശ്രമിക്കാതെ പിന്മാറുകയായിരുന്നു. അതേസമയം കൂപ്പണ്‍ നല്‍കിയുളള പിരിവ്‌ തെളിവില്ലാതാക്കാനുളള ശ്രമമാണെന്നും ആരോപണമുയരുന്നുണ്ട്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :