ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ വെടിപൊട്ടിക്കുമോ ?; ആ വാക്കില്‍ എല്ലാമുണ്ട്

സർക്കാർ ജോലിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് ജേക്കബ് തോമസ്

jacob thomas , Vigilance , CPM , pinarayi vijyan , DGP , police , kerala government , ജേക്കബ് തോമസ് , പൊലീസ് , അറസ്‌റ്റ് , വിജിലൻസ് ഡയറക്ടർ , സിപിഎം , വി​ജി​ല​ൻ​സ് , ഹൈ​ക്കോ​ട​തി , തത്ത , ഉമ്മന്‍ ചാണ്ടി , കെ ബാബു , ലോക്നാഥ് ബെഹ്റ , അവധിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം| jibin| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (19:55 IST)
ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുകയാണെന്ന് ജേക്കബ് തോമസ്. സർക്കാർ ജോലിയിൽ തുടരുന്നതിൽ അർഥമില്ല. ശിഷ്ടകാലം മറ്റെന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം. അവധിയിൽ പോകുന്നതിന്റെ കാരണം ഉചിതമായ സമയത്തു വെളിപ്പെടുത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബെഹ്റയ്ക്ക് വിജിലൻസിന്റെ അധിക ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ച് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ട്.

വിജിലൻസ് ഡയറക്ടറെ നീക്കിയത് സിപിഎം ഇടപെടല്‍ മൂലമാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ജേ​ക്ക​ബ് തോ​മ​സ് മി​ക്ക​വാ​റും ഇ​ന്നു​ത​ന്നെ ചു​മ​ത​ല കൈ​മാ​റി​യേ​ക്കുമെന്നാണ് സൂചന. അവധിയില്‍ പ്രവേശിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് വ്യക്തമാ‍ക്കി. വി​ജി​ല​ൻ​സ് ത​ല​പ്പ​ത്തു​നി​ന്നും ജേ​ക്ക​ബ് തോ​മ​സ് പൂ​ർ​ണ​മാ​യും പു​റ​ത്തേ​ക്കു​പോ​കു​ന്ന​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണി​ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :