തോട്ടണ്ടി ഇറക്കുമതി; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

   vijilance case , J Mercy Kuttiyamma , Jacob thomas , LDF , VD Satheesan , ജെ മേഴ്‌സിക്കുട്ടിയമ്മ , വിജിലന്‍സ് , തോട്ടണ്ടി ഇറക്കുമതി , വിജിലന്‍സ്
തിരുവനന്തപുരം| jibin| Last Updated: തിങ്കള്‍, 2 ജനുവരി 2017 (17:14 IST)
ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. തോട്ടണ്ടി ഇറക്കുമതിയില്‍ പത്തര കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിന്‍ മേലാണ് അന്വേഷണം. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അഡ്വ റഹീം നല്‍കിയ പരാതിയിന്‍ മേലാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അന്വേഷണം പ്രഖ്യാപിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ സമയത്ത് നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എയാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. കശുവണ്ടി വികസന കോര്‍പ്പറേഷനിലും കാപെക്‌സിലും തോട്ടണ്ടി ഇറക്കുമതി ചെയ്തതില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. 6.78 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് സതീശന്റെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :