1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ITI Student Holiday News

വനിതാ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

ITI Student
ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ (ഐടിഐ) വനിതാ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും രണ്ട് ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് കേരള സര്‍ക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ശാരിരിക അധ്വാനവും കഴിവും ആവശ്യമുള്ള തൊഴില്‍ മേഖലകളിലുള്ള പരിശീലനമാണ് ഐടിഐ ലെ കുട്ടികള്‍ക്ക് നല്‍കുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് അവധി നല്‍കാനുള്ള തീരുമാനം.
 
അത് കൂടാതെ എല്ലാ ശനിയാഴ്ചകളും ഐടിഐ വിദ്യാര്‍ത്ഥികള്‍ക്ക് അവധിയായിരിക്കുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ ഉന്നതവിദ്യാഭാസ വകുപ്പ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി പ്രഖ്യാപിച്ചിരുന്നു.
അടുത്ത ലേഖനം
എകെജി സെന്റർ മുൻ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.