ഇടമലയാര്‍ വനമേഖലയില്‍ ആനയുടെ ജഡം കണ്ടെത്തി

കൊച്ചി| VISHNU N L| Last Modified തിങ്കള്‍, 27 ജൂലൈ 2015 (10:56 IST)
ഇടമലയാര്‍ വനമേഖലയില്‍ നിന്നും ഒരു ആനയുടെ അവശിഷ്ടം കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ കേസിലെ രണ്ടാം പ്രതി എല്‍ദോസ് നല്‍കിയ വിവരമനുസരിച്ച് വനം ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് ജഡം കണ്ടെത്തിയത്.

ഇതിനോടൊപ്പം കരടിയുടെയും കാട്ടുപോത്തിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തി. ആനവേട്ട നടത്തുന്നതിനിടെയാണ് ഈ മൃഗങ്ങളേയും കൊന്നതെന്ന്‍ എല്‍ദോസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇടമലയാര്‍ വനത്തില്‍ അഞ്ച് ആനകളെ വേട്ടയാടിയതില്‍ താന്‍ പങ്ക് വഹിച്ചിട്ടുള്ളതായി വനം വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എല്‍ദോസ് മൊഴി നല്‍കിയിരുന്നു. ഇടമലയാര്‍ കൂടാതെ വാഴച്ചാല്‍ വനമേഖലയിലും ആനവേട്ട നടത്തിയെന്നു എല്‍ദോസില്‍ നിന്നും വെളിവായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :