ഇങ്ങനെ സംഭവിച്ചാല്‍ സൂപ്പര്‍ സണ്‍‌ഡേയില്‍ ബ്ലാസ്‌റ്റേഴ്‌സ് പൊട്ടിച്ചിരിക്കും!

ബ്ലാസ്‌റ്റേഴ്‌സ് ജയിക്കും കാരണം ഇതാണ്!

കൊച്ചി| jibin| Last Modified ശനി, 17 ഡിസം‌ബര്‍ 2016 (13:56 IST)
കൊച്ചി പഴയ കൊച്ചിയല്ല, മഞ്ഞപ്പടയുടെ പിടിച്ചെടുത്ത നഗരമാണിപ്പോള്‍ കൊച്ചി. ലാറ്റിനമേരിക്കന്‍ സാംബ താളത്തില്‍ പന്ത് തട്ടുന്ന ബ്രസീല്‍ താരങ്ങളുടെ നെഞ്ചില്‍ പറ്റിപ്പിടിച്ച ആ മഞ്ഞ നിറമിപ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ
‘ചങ്ക് ’ കളറാണ്. ബിലാലിക്ക പറഞ്ഞ ആ കൊച്ചിയല്ല ഇന്ന് മാറിയിരിക്കുന്നു, ആരാധകര്‍ സൂപ്പര്‍ സണ്‍‌ഡേയിലെ ഫൈനല്‍ മത്സരത്തിന് സാക്ഷ്യം വഹിക്കുന്നതിനായി എത്തികൊണ്ടിരിക്കുന്നു. കൊമ്പന്മാര്‍ കപ്പ് ഉയര്‍ത്തുന്നത് കാണാന്‍ അരലക്ഷം പേര്‍ ഗാലറിയില്‍ അണിനിരക്കുമ്പോള്‍ അതിന്റെ മൂന്നിരട്ടിയിലധികം പേര്‍ ടെലിവിഷന് മുന്നില്‍ കാത്തിരിക്കും.

കിതപ്പിന് ശേഷം കുതിച്ച കൊമ്പന്മാരുടെ ജൈത്രയാത്ര കപ്പ് ഉയര്‍ത്താനുള്ളതാണെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കാണുന്ന തരത്തിലുള്ള വമ്പന്‍ ആരാധകവൃന്ദമാണ് സ്‌റ്റീവ് കോപ്പലിന്റെ കുട്ടികള്‍ക്ക് ചുറ്റിലുമുള്ളത്. ആദ്യ സീസണില്‍ നഷ്‌ടമായ കപ്പ് സ്വന്തമാക്കാന്‍ ഇതിലും നല്ല നിമിഷമില്ലെന്നാണ് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്.



ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം കടുകട്ടിയോ ? :-

ഇനി കാര്യത്തിലേക്ക് വരാം,,, പരിശീലകന്‍ സ്‌റ്റീവ് കോപ്പലിന്റെ മൂര്‍ച്ചയേറിയ തന്ത്രത്തില്‍ ജയങ്ങള്‍ സ്വന്തമാക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലിലും ആ മികവ് ആവര്‍ത്തിക്കാന്‍ സാധിച്ചാല്‍ കപ്പ് കൊച്ചിക്ക് സ്വന്തമാകും. ഹോം ഗ്രൌണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യമാണ് ഏറ്റവും വലുത്. മികവിലേക്കുയര്‍ന്ന ഒരു പറ്റം കളിക്കാരുള്ള ടീമാണ് കേരളം. എന്നാല്‍
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന വമ്പന്മാര്‍ അണി നിരക്കുന്ന ടീമിനെ പൂട്ടാന്‍ സര്‍വ്വശക്തിയും പുറത്തെടുക്കണം.

പ്രതിരോധമാണ് മഞ്ഞപ്പടയുടെ കരുത്ത്. ഫൈനലില്‍ നൂറ് ശതമാനം ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ചുള്ള പ്രകടനം നടത്തിയാല്‍ മാത്രമെ പ്രതീക്ഷയ്‌ക്ക് വകയുള്ളൂ. പ്രതിരോധത്തില്‍ ജിങ്കാൻ നടത്തുന്ന ധീരമായ ഇടപെടലുകളും തിരസ്‌കരിക്കാന്‍ കഴിയില്ലെങ്കിലും ഇയാന്‍ ഹ്യൂമിന്റെയും പിയോഴ്‌സന്റെയും കുതിപ്പിനെ തടയാന്‍ സാധിക്കണം. ഇരുവരെയും തടുക്കാന്‍ സാധിച്ചാല്‍ പകുതി ജയിച്ചു എന്നു പറയാം. ഹ്യൂമിന്റെ കാലില്‍ പന്ത് എത്താതെയും എത്തിയാല്‍ അദ്ദേഹത്തെ പെനാല്‍‌റ്റി ബോക്‍സില്‍ പ്രവേശിപ്പിക്കാതിരിക്കാനും ആരോണ്‍ ഹ്യൂസിന് സാധിക്കണം.




ഹെങ്ബർത്ത്, ജിങ്കാൻ, കാദിയോ എന്നിവര്‍ നടത്തുന്ന പ്രകടനം മികച്ചതാണ്. മലയാളി താരം സി കെ വിനീതിന്റെ വരവോടെ ഫോമിലേക്കുയര്‍ന്ന മഞ്ഞപ്പടയില്‍ ഹെംഗ്‌ബര്‍ട്ട്, മെഹ്‌താബ് ഹുസൈന്‍, നാസോണ്‍ എന്നിവരുമുണ്ട്. ഗോളടിക്കണമെന്ന ഉറച്ച വിശ്വാസത്തില്‍ വിനീതും അദ്ദേഹത്തിന് പന്ത് എത്തിച്ചു നല്‍കാന്‍ മറ്റുള്ളവര്‍ക്കും സാധിച്ചാല്‍ തുടക്കത്തില്‍ തന്നെ കൊല്‍ക്കത്തയുടെ വല കുലുക്കാം. കളിയുടെ ആദ്യ പത്ത് മിനിറ്റില്‍ എതിരാളികളുടെ പോസ്‌റ്റിലേക്ക് പാഞ്ഞുകയറുന്ന ശീലം ബ്ലാസ്‌റ്റേഴ്‌സിനുണ്ട് ഈ സമയം മുതലെടുക്കാന്‍ സാധിക്കണം.

ആദ്യ മൽസരങ്ങളിൽ നിരാശ പകര്‍ന്ന മെഹ്‌താബിന്റെ ഇപ്പോഴത്തെ പ്രകടനം കൈയടി നേടുന്നതാണ്. സെമിഫൈനലിൽ ഡൽഹിക്കെതിരെ മലൂദയെ പൂട്ടിയ രീതി മാത്രം മതിയാകും മെഹ്‌താബിന്റെ കഴിവ് മനസിലാക്കാന്‍. കോപ്പല്‍ നിര്‍ദേശിക്കുന്നതു പോലെ കളിക്കുന്ന അദ്ദേഹത്തിന് അവസാന അങ്കത്തില്‍ കൂടുതല്‍ മികവ് പുറത്തെടുക്കാന്‍ സാധിക്കണം.

ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടിയാല്‍ എതിരാളികളുടെ മെല്‍ മാനസികാധ്യപത്യം നേടാന്‍ മഞ്ഞപ്പടയ്‌ക്കാകും. വിനീതും ജര്‍മ്മനും ഗോള്‍ അടിക്കാന്‍ കെല്‍പ്പുള്ളവരാണ്. 60മിനിറ്റിന് ശേഷം ജര്‍മ്മനെ ഗോളടിക്കാനായി അഴിച്ചു വിടുന്ന കോപ്പലിന്റെ തന്ത്രം എതിരാളികളെ പ്രതിരോധം തകര്‍ക്കാന്‍ കൂടിയുള്ളതാണ്. സ്വപ്‌ന ഫൈനലില്‍ ഹോസു ഇല്ലാ ഇന്നുള്ളതുമാത്രമാണ് നിരാശ പകരുന്നത്. കേരളത്തിനായി മരണക്കളി കളിച്ച ഈ സ്‌പെയിന്‍ താരത്തിന്റെ അഭാവം ഫൈനലില്‍ നിഴലിക്കുമെന്ന് ഉറപ്പാണെങ്കിലും അങ്ങനെ ഉണ്ടാകാത്ത പ്രകടനം പുറത്തെടുക്കാന്‍ മറ്റ് താരങ്ങള്‍ക്കാകണം. തുടർച്ചയായ രണ്ടു മൽസരങ്ങളിലും മഞ്ഞക്കാർഡ് കണ്ടതാണു അദ്ദേഹത്തിന് വിനയായത്.



പോര്‍ച്ചുഗീസ് താരം ഹെല്‍‌ദര്‍ പൊസ്‌റ്റീഹയെന്ന മാര്‍ക്വീ താരത്തിന്റെ കരുത്തുലിറങ്ങുന്ന കൊല്‍ക്കത്ത നിരയില്‍ ഇയാള്‍ ഹ്യൂം, പ്രീതം കോട്ടാല്‍, യുവാന്‍ ബെലന്‍‌കോസോ, സ്‌റ്റീഫന്‍ പിയോഴ്‌സണ്‍, കീഗന്‍ പെരേര, ലാല്‍രില്‍ദ്ധിക, റാല്‍‌തെ തുടങ്ങിയ സൂപ്പര്‍ താ‍രങ്ങാളുണ്ട്. മുന്‍ സ്‌പാനിഷ് ഗോളി ജോസ് മൊളീന പരിശീലിപ്പിക്കുന്ന ടീം ആക്രമണത്തിലും പ്രതിരോധത്തിലും ഒട്ടും പിന്നില്ല. 13 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ ഇതിനകം തന്നെ സ്വന്തമാക്കിയ ഹ്യൂമിനെ ഭയക്കേണ്ടതുണ്ട്.



പിയോഴ്‌സന്റെയും ഹ്യൂമിന്റെ ചുമലില്‍ ഏറിയാണ് കൊല്‍ക്കത്തയുടെ ഈ സീസണിലെ ജയങ്ങള്‍. ഇവരെ നിലയ്‌ക്കു നിര്‍ത്താന്‍ മഞ്ഞപ്പടയ്‌ക്ക് സാധിച്ചാല്‍ പകുതി ജയിച്ചു എന്നു പറയാം. മുന്നേറ്റമാണ് ഹ്യൂമിന്റെയും സംഘത്തിന്റെയും കരുത്ത് അത് തടയാന്‍ ജിങ്കാന്‍ നയിക്കുന്ന പ്രതിരോധത്തിനും സാധിക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :