അന്വേഷണം വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കാന്‍; റദ്ദാക്കണം: വി എസ്

തിരുവനന്തപുരം| Last Modified ചൊവ്വ, 26 മെയ് 2015 (20:15 IST)
ബാര്‍ കോഴ കേസിലെ നുണപരിശോധനാഫലം പുറത്തായത് സംബന്ധിച്ച് അന്വേഷണം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.അന്വേഷണം വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കാനാണെന്ന് പ്രതിപക്ഷ വി എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

വിജിലന്‍സിനെ ഭയപ്പെടുത്തി മാണിക്കെതിരായ കുറ്റപത്രം ഒഴിവാക്കാനുള്ള ഗൂഢതന്ത്രമാണു സര്‍ക്കാര്‍ പയറ്റുന്നത്. അന്വേഷണ വിവരം ചോര്‍ന്നതിതിനെതിരെ പ്രഖ്യാപിച്ച അന്വേഷണം അടിയന്തരമായി റദ്ദാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :