AISWARYA|
Last Updated:
വ്യാഴം, 23 നവംബര്‍ 2017 (12:34 IST)
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരം. മന്ത്രി സ്ഥാനം ഏറ്റെടുത്തത് മുതല്‍ അദ്ദേഹം ട്രോളന്മാരുടെ സ്ഥിരം ഇരയാണ്. ഇംഫാല്‍ വിമാവനത്താവളത്തില്‍ ലേഡി ഡോക്ടറുടെ വക ചീത്ത കേള്‍ക്കേണ്ടി വന്നതാണ് ട്രോളന്മാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
വൈകി എത്തിയതിനെ തുടര്‍ന്ന് വിമാനം താമസിച്ച സംഭവത്തില്‍ കേന്ദ്രടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് നേരെ യുവതിയുടെ രോഷപ്രകടനമായിരുന്നു ഇന്നലെ ഉണ്ടായത്. വൈകിയെത്തിയ മന്ത്രിക്ക് വേണ്ടി വിമാനം ഏറെനേരം കാത്തുകിടന്നതാണ് വനിതാ ഡോക്ടറെ ചൊടിപ്പിച്ചത്. യുവതി കണ്ണന്താനത്തോട് ക്ഷുഭിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.