മൂവാറ്റുപുഴ|
jibin|
Last Updated:
ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (14:49 IST)
തൊടുപുഴയ്‌ക്ക് സമീപം കദളിക്കാട്ട് ചലച്ചിത്ര നടി ഉൾപ്പെട്ട ആറംഗ പെൺവാണിഭ സംഘത്തിന്റെ പ്രതിദിന വരുമാനം 30,000 രൂപ. മൊബൈല്‍ ഫോണ്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയാണ് സംഘം ആവശ്യക്കാരെ കണ്ടെത്തുന്നത്. കാസർകോടു സ്വദേശിയായ സീരിയൽ നടിയുടെ പേര് ഉപയോഗിച്ചാണ് സംഘം ആവശ്യക്കാരെ ആകര്‍ഷിച്ചിരുന്നത്.
സീരിയല്‍ നടിയുടെ മൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്ത നോട്ട് ബുക്കില്‍ നിന്നാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്ന പണം എത്രയെന്ന് വ്യക്തമായത്. പിടിയിലായ
അജീബ് (29), ജിത് ജോയി (33), മോഹനന്‍ (53), ബാബു (34) കാര്‍ത്തികേയന്‍ എന്നിവരെയാണ് പൊലീസ് മൂവാറ്റുപുഴ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു.
പിടിയിലായവരുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്‍ടര്‍ സി ജയകുമാര്‍ പറഞ്ഞു. തെക്കുംമലയിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വീട്ടിൽ അസമയത്ത് സ്ത്രീകളും അപരിചതും വാഹനങ്ങളും വന്നു പോകുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാർ നേരത്തെ പൊലീസിനു പരാതി നൽകിയിരുന്നു.