അനാശാസ്യ പ്രവര്‍ത്തനം: സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍

അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘത്തെ പൊലീസ് വലയിലാക്കി.

നെടുമങ്ങാട്| Last Modified തിങ്കള്‍, 20 ഫെബ്രുവരി 2017 (12:19 IST)
അനാശാസ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആറംഗ സംഘത്തെ പൊലീസ് വലയിലാക്കി. വീട് വാടകയ്ക്കെടുത്തായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

ഉറിയാക്കോട് പനച്ചമൂട് സ്വദേശി ശ്രീജിത്ത് (24), കമലേശ്വരം പരുത്തിക്കുഴി സ്വഏശി രാഹുല്‍ (24), വെള്ളനാട് പുതുക്കുളങ്ങര വിജയകുമാര്‍ (55), പേരൂര്‍ക്കട ഊളന്‍പാറ സ്വദേശി മഞ്ജു, വഞ്ചിയൂര്‍ ചിറക്കുളം സ്വദേശി ഷീജ (37), പാറശാല കാരോട് സ്വദേശി പ്രിയ (31) എന്നിവരാണു പൊലീസ് പിടിയിലായത്.

അരുവിക്കര കുളത്തുകാല്‍ സിമന്‍റ് ഗോഡൌണിനു മുന്‍ വശത്തെ വീട് വാടകയ്ക്കെടുത്തായിരുന്നു രണ്ട് മാസമായി സംഘം അനാശാസ്യ പ്രവര്‍ത്തനം നടത്തിവന്നിരുന്നത്. മൂന്നു മുറികളായിരുന്നു അനാശാസ്യത്തിനായി ഇവര്‍ ഒരുക്കിയിരുന്നത്. 5000 രൂപയായിരുന്നു ഇവര്‍ ഇടപാടിനു നിരക്ക് വച്ചിരുന്നത്.

കേസിലെ മറ്റൊരു പ്രതിയായ നൂര്‍ജഹാന്‍ (42) ആയിരുന്നു വീട് വാടകയ്ക്കെടുത്തത്. വെമ്പായത്ത് സമാനമായ പ്രവര്‍ത്തനം നടത്തിയതിനു നേരത്തെ നൂര്‍ജഹാനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :