1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. IMD issues rain alert for next 3 days

ഇടിയോട് കൂടി മഴ ലഭിക്കും, നാളെ മുതൽ ഒക്ടോബർ 3 വരെ മഴസാധ്യത, അലർട്ടുകൾ ഇങ്ങനെ

Kerala Weather
Kerala Weather
സംസ്ഥാനത്ത് നാളെ മുതല്‍ ഒക്ടോബര്‍ 3 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 40-50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
 
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
 
30/09/2026: പത്തനംതിട്ട, ഇടുക്കി 
01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
02/10/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്
എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ALSO READ: മഴ കുറയുന്നു, വീണ്ടും ഇരുട്ടിലാകുമോ? വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഒക്ടോബറിലും പ്രതിസന്ധി
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ജനങ്ങൾക്ക് നല്ലത് ചെയ്തതിന് ഐഎഎസ് നഷ്ടമായി?, യുപി രാഷ്ട്രീയത്തിലേക്കിറങ്ങി ദിവ്യ മിത്തൽ