ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സുരഭി; ആരെയും വിളിച്ചിട്ടില്ലെന്ന് കമല്‍

ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സുരഭി; ആരെയും വിളിച്ചിട്ടില്ലെന്ന് കമല്‍

 Surabhi , IFFK , Kamal , Cinema , ചലച്ചിത്രമേള , സുരഭി , രജീഷ വിജയന്‍ , സുരഭി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 12 ഡിസം‌ബര്‍ 2017 (16:45 IST)
രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണമുണ്ടെങ്കിലും പങ്കെടുക്കാനാകില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ നടി സുരഭി.

ഫുജൈറയിൽ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാല്‍ സമാപന ചടങ്ങിൽ പങ്കെടുക്കാൻ കഴിയില്ല. കുറച്ചു ദിവസം മുമ്പ് അറിയിച്ചിരുന്നെങ്കിൽ താൻ നിശ്ചയമായും പങ്കെടുക്കുമായിരുന്നുവെന്നും സുരഭി പറഞ്ഞു.

അതേസമയം, സുരഭിയുടെ പ്രസ്‌താവനയെ തള്ളി ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ രംഗത്ത് എത്തി. സമാപന ചടങ്ങില്‍ ആരെയും ഔദ്യോഗികമായി ക്ഷണിക്കുന്ന രീതിയില്ല. എല്ലാവരും എത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് സുരഭിയെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ശക്തമായിരുന്നു. സംസ്ഥാന പുരസ്കാര ജേതാവായ രജീഷ വിജയനുൾപ്പെടെയുള്ളവർ ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ സുരഭിയെ ആരും ക്ഷണിച്ചില്ല എന്നാണ് ആരോപണമുയര്‍ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :