1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Director Joshiy’s house robbed

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം: സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു

Director Joshiy
ചലച്ചിത്ര സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം. സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടു. പണമുള്‍പ്പെടെ ഒരു കോടി രൂപയുടെ വസ്തുക്കള്‍ നഷ്ടമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കൊച്ചിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചയ്ക്ക് മുന്നേയാണ് മോഷണം നടന്നിരിക്കുന്നതെന്നാണ് നിഗമനം.
 
സ്വര്‍ണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വാച്ചുകള്‍ എന്നിവയാണ് മോഷണം പോയത്. എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഇടുക്കിയില്‍ വീടിന്റെ ജപ്തി നടപടിക്കിടെ പെട്രോളൊഴിച്ച് കൊളുത്തിയ വീട്ടമ്മ മരിച്ചു