1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. I got votes against Pinarayi PV Anwar

തനിക്ക് ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടുകള്‍: പി വി അന്‍വര്‍

താന്‍ യുഡിഎഫിന്റെ വോട്ട് പിടിച്ചുവെന്ന് പറയേണ്ടെന്നും എല്‍ഡിഎഫില്‍ നിന്നാണ് കൂടുതല്‍ വോട്ട് തനിക്ക് ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.

PV Anvar
തനിക്ക് ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ടുകളെന്ന് പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ 8 റൗണ്ട് കഴിഞ്ഞപ്പോള്‍ പതിനായിരത്തിലേറെ വോട്ടുകള്‍ പി വി അന്‍വര്‍ നേടി. താന്‍ യുഡിഎഫിന്റെ വോട്ട് പിടിച്ചുവെന്ന് പറയേണ്ടെന്നും എല്‍ഡിഎഫില്‍ നിന്നാണ് കൂടുതല്‍ വോട്ട് തനിക്ക് ലഭിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
 
രണ്ടുപ്രാവശ്യം നിലമ്പൂരില്‍ നിന്ന് എംഎല്‍എ ആയ വ്യക്തിയാണ് അന്‍വര്‍. അതേസമയം അന്‍വര്‍ നിര്‍ണായക ശക്തിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വോട്ടെടുപ്പില്‍ അന്‍വര്‍ ഘടകമായെന്നും ജനങ്ങള്‍ക്കിടയിലെ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
 
ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാനാകില്ലെന്നും അടച്ച വാതില്‍ തുറക്കാന്‍ പ്രയാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
പിടിച്ചത് എൽഡിഎഫ് വോട്ടുകൾ,പിണറായിസത്തിനെതിരായ പോരാട്ടമെന്ന് പി വി അൻവർ