1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Honeytrap Chelakkara Sindhu

ഹണിട്രാപ്പിലൂടെ പത്ത് ലക്ഷം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ

Honeytrap
തൃശൂർ: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പത്ത് ലക്ഷം രൂപാ തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേലക്കര ഐശ്വര്യ നഗർ ചിറയത്ത് സിന്ധു എന്ന 37 കാരിയാണ് അറസ്റ്റിലായത്.

തൃശൂരിലുള്ള ഒരു ഫ്‌ളാറ്റിലേക്ക് യുവാവിനെ വിളിച്ചുവരുത്തിയ സിന്ധു ലൈംഗിക ബന്ധത്തിന് ശേഷം പോലീസിനെ വിളിച്ചുവരുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. തുടർന്ന് യുവാവിന്റെ മൂന്നര പവൻ സ്വര്ണാഭരണവും ഒന്നരലക്ഷം രൂപയുടെ തട്ടിയെടുത്ത്‌.

പിന്നീട് ഇത് തിരികെ നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു ഷൊർണൂരിലെ സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു. തുടർന്ന് പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകിയതും പോലീസ് ഇവരെ പിടികൂടിയതും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. 
അടുത്ത ലേഖനം
ബാലികയെ പീഡിപ്പിച്ച 56 കാരന് അഞ്ചുവർഷം തടവ് ശിക്ഷ