1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. High Court stays Malabar Devaswom order

ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

യാത്രാ ചെലവുകള്‍ക്ക് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാനായിരുന്നു നിര്‍ദ്ദേശം.

High Court
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാര്‍ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. യാത്രാ ചെലവുകള്‍ക്ക് ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം നല്‍കാനായിരുന്നു നിര്‍ദ്ദേശം. മലബാര്‍ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടില്‍ നിന്ന് പണം എന്തിനു നല്‍കണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരം ഒരു ഉത്തരവ് ഇറക്കിയതെന്നും മലബാര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. ഹര്‍ജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.
 
ആഗോള അയ്യപ്പ സംഗമം നാളെ നടക്കും. പങ്കെടുക്കുന്നത് 3000ത്തിലധികം പ്രതിനിധികളാണ്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 9:30ന് മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്യും. 3 സെക്ഷനുകളായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തില്‍ പ്രമുഖര്‍ അടക്കമുള്ളവരാണ് പങ്കെടുക്കുക. 
 
അതേസമയം അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിട്ടാണ് അയ്യപ്പ സംഗമം നടത്താന്‍ പോകുന്നതെന്നും ഇതിന് ഭക്തരോട് ഉത്തരം പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്വര്‍ണം പൂശിയ ശില്പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയപ്പോഴാണ് നാലു കിലോ സ്വര്‍ണം നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്. ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലെയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയകള്‍ വൈകുന്ന സാഹചര്യത്തില്‍ രാജിവച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്