കണ്ണൂരില്‍ നവജാത ശിശുവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

കണ്ണൂര്‍: സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 5 നവം‌ബര്‍ 2025 (18:09 IST)
കണ്ണൂര്‍: സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂരിലെ ജാബിറിന്റെയും മുബഷിറയുടെയും മകന്‍ അമിഷ് അലനാണ് മരിച്ചത്. സ്ത്രീ കുറ്റം സമ്മതിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്പാര്‍ട്ടമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണിത്.

കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ കൈകളില്‍ നിന്ന് വഴുതി കിണറ്റില്‍ വീണുവെന്നാണ് സ്ത്രീ ആദ്യം പറഞ്ഞത്. ഇരുമ്പ് കമ്പി കൊണ്ട്
മൂടിയിരുന്ന കിണറ്റില്‍ കുഞ്ഞ് വീഴാന്‍ സാധ്യതയില്ലെന്നും ആരെങ്കിലും
കിണറ്റിലേക്ക് എറിഞ്ഞിരിക്കാമെന്നും പോലീസ് തുടക്കത്തില്‍ സംശയിച്ചിരുന്നു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് പോലീസ് മുബഷിറയെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സ്ത്രീ കുറ്റം സമ്മതിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :