കിണറുകള്‍ ഇടിയാന്‍ സാധ്യത; ശബ്ദം, തിരയിളക്കം ഉണ്ടായാല്‍ അറിയിക്കണം

ചില സന്ദര്‍ഭങ്ങളില്‍ കിണറുകളില്‍ നിന്ന് ശബ്ദം, തിരയിളക്കം എന്നിവ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവരം അറിയിക്കണം

രേണുക വേണു| Last Modified വ്യാഴം, 23 മെയ് 2024 (15:33 IST)
തൃശൂര്‍: കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാലപ്പഴക്കമുള്ള തുറന്ന കിണറുകള്‍, വയല്‍ പ്രദേശങ്ങളില്‍ നിര്‍മിച്ച തുറന്ന കിണറുകള്‍ എന്നിവ ഇടിഞ്ഞു പോകാനുള്ള സാധ്യത കൂടുതലായതിനാല്‍ ഇത്തരം കിണറുകളില്‍ നിന്നും ദൂരം പാലിക്കണമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. ചില സന്ദര്‍ഭങ്ങളില്‍ കിണറുകളില്‍ നിന്ന് ശബ്ദം, തിരയിളക്കം എന്നിവ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവരം അറിയിക്കണം. കൂടാതെ ഇത്തരം കിണറുകള്‍ക്ക് ചുറ്റും ചെറിയ ബഫര്‍ സോണ്‍ / ഫെന്‍സിങ് എന്നിവ നിര്‍മിക്കണമെന്നും അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :