1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Yellow Alert News

ഗുലാബ് ചുഴലിക്കാറ്റ് തീര്‍ന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത

Heavy Rain
ഗുലാബ് ചുഴലിക്കാറ്റ് തീര്‍ന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. അങ്ങനെയാകുമ്പോള്‍ ഈമാസത്തിലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമര്‍ദ്ദമാകും ഇത്. ഇതുവരെ മൂന്നു ന്യൂനമര്‍ദ്ദവും ഒരു ചുഴലിക്കാറ്റുമാണ് ഉണ്ടായത്. 
 
അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അടുത്ത മൂന്നുമണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അതേസമയം മൂന്നു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. മണ്ണിടിച്ചില്‍ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്തും കൊല്ലത്തുമാണ് യെല്ലോ അലര്‍ട്ട്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് കനത്ത മഴ: അടുത്ത മൂന്നുമണിക്കൂറില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത