1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain Kerala Yellow Alert

മഴ ശക്തം: സംസ്ഥാനത്ത് ഇന്ന് 10ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Heavy Rain
മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് 10ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇന്നുമുതല്‍ തീരപ്രദേശത്ത് മണിക്കൂറില്‍ 50മുതല്‍ 60കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കാവുന്ന കാറ്റിന് സാധ്യതയുണ്ട്. ചിലസമയങ്ങളില്‍ 70കിലോമീറ്റര്‍ വേഗത്തിലും കാറ്റ് വിശിയേക്കും.
 
അതേസമയം നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 
About Writer
സിആര്‍ രവിചന്ദ്രന്‍