അനുബന്ധ വാര്ത്തകള്
- വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും മിന്നലും സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- ശക്തമായ കാറ്റും കനത്ത മഴയും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്
- വീണ്ടും മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
- 22 മുതൽ കേരളത്തിൽ കനത്ത മഴയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം
- അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; വിദ്യാലയങ്ങൾക്ക് ഇന്ന് അവധി
വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലിന് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ചൊവ്വാഴ്ച കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ബുധനാഴ്ച ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കാം. വ്യാഴാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ ജില്ലകളിലെല്ലാം യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.