തിരുവനന്തപുരം|
Rijisha M.|
Last Modified വെള്ളി, 20 ജൂലൈ 2018 (07:25 IST)
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്ന പശ്ചാത്തലത്തിൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും
മഴ തുടരാൻ സാധ്യതയെന്ന് റിപ്പോർട്ട്. അതേസമയം, തെക്കൻ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
മേഘസ്ഫോടന സമാനമായ മഴ ഹിമാലയത്തിനു താഴെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ചേക്കാമെന്ന മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ഓഗസ്റ്റ് ആദ്യവാരവും തുടർന്യൂനമർദങ്ങൾക്കു സാധ്യതയുണ്ടെന്നാണ് സൂചന.
മഴയത്തെടർന്ന് കേരളത്തിൽ വ്യാപകമായ നാശനഷ്‌ടം സംഭവിച്ചു. അതിന് ശേഷം മഴയുടെ ശക്തി കുറഞ്ഞത് ജനങ്ങൾക്ക് തെല്ല് ആശ്വാസം നൽകിവരികയായിരുന്നു. മഴ തുടരുകയാണെങ്കിൽ ഈ അവസ്ഥ തുടരുകതന്നെ ചെയ്യും.
മധ്യപ്രദേശിനു മീതേയുള്ള
ന്യൂനമർദ ഫലമായി
ഉത്തരേന്ത്യ മുഴുവൻ കനത്ത മഴ ലഭിച്ചുകൊണ്ടിരിക്കയാണ്. ഇതിലേക്ക് ആകർഷിക്കപ്പെടുന്ന മേഘങ്ങൾ തെക്കു നിന്നു വടക്കോട്ടു പോകുന്ന വഴി കേരളത്തിനു മീതേ പെയ്തിറങ്ങുന്നു. പശ്ചിമഘട്ട മലനിരകളിൽ തട്ടി ഘനീഭവിച്ചാണ് മേഘങ്ങൾ പെയ്തിറങ്ങുന്നത്.