1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy rain expected in kerala

സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

യെല്ലോ അലർട്ട്
സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
ഇതിനെ തുടർന്ന് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരളതീരത്ത് 55 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
About Writer
അഭി‌റാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് മഴശക്തം: ഇന്ന് ഒന്‍പതുജില്ലകളില്‍ യെല്ലോ അലര്‍ട്ട്