1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heat Wave Ration shop time change

ഉഷ്ണ തരംഗം: സംസ്ഥാനത്തെ റേഷന്‍ കട സമയത്തില്‍ മാറ്റം

അതേസമയം സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുകയാണ്

Heat Wave Ration shop time change
സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാല് മുതല്‍ എട്ട് വരെയുമാക്കി പ്രവര്‍ത്തന സമയം ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു. 
 
അതേസമയം സംസ്ഥാനത്ത് ശക്തമായ ചൂട് തുടരുകയാണ്. മേയ് ഏഴ് വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 - 5°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.   
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കള്ളക്കടല്‍: ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കുക, കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും റെഡ് അലര്‍ട്ട്