1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hashish, Kodungallur, Kakkanadu

ഒരു കോടിയുടെ ഹഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ

Hashish
കൊടുങ്ങല്ലൂർ: ഒരു കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടി. രാജ്യാന്തര വിപണിയിൽ ഇതിനു ഒരു കോടി രൂപയിലേറെ വിലവരും എന്നാണ് വിവരം. കൊടുങ്ങല്ലൂർ പടാകുളം പുളിക്കൽ അരുൺ (27), വെമ്പല്ലൂർ കാരപ്പറമ്പിൽ ആദർശ് (21) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ബൈപ്പാസ് സർവീസ് റോഡിലായിരുന്നു ഇവരെ പിടിച്ചത്. വാഹന പരിശോധനയ്ക്കിടെ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞ ഇവരെ ഡി.വൈ.എസ്.പി എൻ.എസ്.സലീഷും സംഘവും ഓടിച്ചിട്ടു പിടിക്കുകയായിരുന്നു.

ആഡംബര ബൈക്കിലായിരുന്നു പ്രതികളുടെ യാത്ര. ആലപ്പുഴയിലെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ആദർശ് കാക്കനാട് വാടകയ്ക്ക് മുറിയെടുത്ത് താമസിക്കുകയാണ്. ചില്ലറ കച്ചവടമാണ് ഇവർ നടത്തുന്നത്.   
അടുത്ത ലേഖനം
ജോലികഴിഞ്ഞു വീട്ടിലേക്ക് പോയ 38കാരി ലോറിയിടിച്ചു മരിച്ചു