ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് യുഡിഎഫ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സ്‌ത്രീകളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ വാഹങ്ങള്‍ തല്ലിത്തകര്‍ത്തു

ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് യുഡിഎഫ് പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; സ്‌ത്രീകളെ അസഭ്യം പറഞ്ഞ പ്രവര്‍ത്തകര്‍ വാഹങ്ങള്‍ തല്ലിത്തകര്‍ത്തു

 safeer murder , police , strike , mannarkadu palakkad , youth league , league , UDF , യുഡിഎഫ് , ഹര്‍ത്താല്‍ , സഫീർ , യൂത്ത് ലീഗ് , കോണ്‍ഗ്രസ്
പാലക്കാട്| jibin| Last Modified തിങ്കള്‍, 26 ഫെബ്രുവരി 2018 (17:48 IST)
മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ നടത്തിയ ഹർത്താലിൽ വ്യാപക അക്രമം.

കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ സമരാനുകൂലികൾ സ്ത്രീകൾ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും വ്യാപക നാശനഷ്‌ടമുണ്ടാക്കുകയും ചെയ്‌തു.

ഒരു വാർത്താ ചാനലിന്റെ വാഹനം തല്ലിത്തകര്‍ത്ത യുഡിഎഫ് പ്രവര്‍ത്തകര്‍ അലനെല്ലൂരിൽ സിപിഐ നേതാവിന്റെ ഓഫിസിലെ സാധനസാമഗ്രികൾ തല്ലിത്തകര്‍ത്തു.

സ്ത്രീകളും കുട്ടികളും ഉള്ള വാഹനങ്ങൾ പോലും മണിക്കൂറുകളോളം തടഞ്ഞിട്ട ശേഷം മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്‌തു. പൊലീസ് കാഴ്‌ചക്കാരായി നിന്നതോടെ മണ്ണാർക്കാട്, കല്ലടിക്കോട് പ്രദേശങ്ങള്‍ അക്രമികളുടെ കൈകളിലായി.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ലീഗ് പ്രവര്‍ത്തകന്‍ (22) കൊല്ലപ്പെട്ടത്. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചു കയറിയ മൂന്നംഗ സംഘം സഫീറിനെ കുത്തി പരുക്കേല്‍പ്പിച്ചു.


സഫീറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചു കുത്തുകളാണു സഫീറിന്റെ ശരീരത്തിലുണ്ടായിരുന്നതെന്നു പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :