1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hareesh peradi appreciation post on vande bharat

ടിക്കറ്റുകൾ തന്നെ ചൂടപ്പമായി, ഇനി അപ്പത്തിന് പ്രസ്ക്തിയില്ല, മോദിയെ നേരിൽ കാണുമ്പോൾ ഉമ്മ തരാം: ഹരീഷ് പേരടി

hareesh peradi
കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സിനിമാതാരം ഹരീഷ് പേരടി. ഫെയ്സ്ബുക്കിലൂടെയാണ് താരം തൻ്റെ നന്ദി രേഖപ്പെടുത്തിയത്. പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് കേരളത്തിന് ട്രെയിൻ അനുവദിച്ച പ്രധാനമന്ത്രിയെ നേരിൽ കാണുകയാണെങ്കിൽ അദ്ദേഹത്തിൻ്റെ അനുമതിയുള്ള പക്ഷം ഉമ്മ നൽകി സ്വീകരിക്കുമെന്നാണ് ഹരീഷ് പേരടി പറയുന്നത്.
 
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
 
ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു അപ്പത്തിന് പ്രസ്ക്കതിയില്ല. കേരളത്തിലെ മനുഷ്യരുടെ തലയെണ്ണി ഒരു റെയിലിന്റെ പേരിൽ ജനിക്കാരിക്കുന്ന കുട്ടികളെപോലും കോടികളുടെ കൊടും കടത്തിലേക്ക് തള്ളി വിടാതെ. ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ. നിറയെ ഉമ്മകൾ. എപ്പോഴെങ്കിലും നേരിട്ട് കാണുമ്പോൾ അനുവദിക്കുമെങ്കിൽ ഉമ്മ തരാം. ഞങ്ങൾക്ക് ഇനിയും സ്പീഡ് വേണം.
 
 25 ന് വരുമ്പോൾ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് കേൾക്കാനായി കേരളം കാത്തിരിക്കുന്നു. എത്ര കുരുക്കൾ പൊട്ടിയൊലിച്ചാലും നല്ലത് ആര് ചെയ്താലും നല്ലത് എന്ന് ഉറക്കെ പറയും. എന്റെ പേര്. ഹരീഷ് പേരടി.
അടുത്ത ലേഖനം
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്, 7 ജില്ലകളിൽ യെല്ലോ അലർട്ട്