വിമാനത്താവള ഉദ്യോഗസ്ഥനെതിരെ ബലാൽസംഗ കേസ്

എ കെ ജെ അയ്യര്‍| Last Modified ശനി, 15 ജനുവരി 2022 (20:08 IST)

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള ഉദ്യോഗസ്ഥനെതിരെ ബലാൽസംഗ കേസ് രജിസ്റ്റർ ചെയ്തു. ചീഫ് എയർപോർട്ട് ഓഫീസർ മധുസൂദന ഗിരി റാവുവിനെതിരെയാണ് തുമ്പ പോലീസ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ റാവുവിനെ സസ്‌പെൻഡ് ചെയ്തു.

സെക്കന്തരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം ഇപ്പോൾ അദാനി ഗ്രൂപ്പിന് സ്വന്തമായുള്ള തിരുവനന്തപുരത്ത് അടുത്തിടെയാണ് റാവു ചാർജ്ജെടുത്തത്. ഉന്നത ഉദ്യോഗസ്ഥനായ റാവുവിന്റെ പി.എ
ആയി ജോലിചെയ്തിരുന്ന യുവതിയാണ് പരാതി നൽകിയത്. ജനുവരി നാലിന് തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണു യുവതി പരാതി നൽകിയത്. പോലീസിൽ പരാതി നല്കിയതിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :