aparna|
Last Modified ശനി, 25 നവംബര്‍ 2017 (07:59 IST)
മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയിൽ നേരിട്ട് മൊഴി കൊടുക്കുന്നതിനായി ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടു പോകും. നെടുമ്പാശ്ശേരിയില്‍നിന്നു വിമാനമാര്‍ഗമാണ് ഡല്‍ഹിക്കു പുറപ്പെടുന്നത്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
സുരക്ഷയ്ക്കായി ഒരു സിഐയുടെ നേതൃത്വത്തില്‍ പൊലീസും ഒപ്പമുണ്ടാകും. തിങ്കളാഴ്ച കോടതിയിൽ ഹാജരാകാനാണ് ഹാദിയയുടെ അച്ഛന് സുപ്രിംകോടതിയിൽ നിന്നും ലഭിച്ച നിർദേശം. കഴിഞ്ഞദിവസം ഉന്നത പൊലീസുദ്യോഗസ്ഥരും എന്‍ഐഎ. ഉദ്യോഗസ്ഥരും വീട്ടിലെത്തിയിരുന്നു.
ഇതിനിടെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയില്‍ പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹാദിയയെ ട്രെയിന്‍മാര്‍ഗം ഡല്‍ഹിയിലെത്തിച്ചാല്‍ സംഘപരിവാര്‍ ആക്രമണം ഉണ്ടായേക്കാമെന്ന ആശങ്കകള്‍ക്കിടെയാണ് വിമാനമാർഗം എത്തിക്കാനുള്ള പൊലീസ് തീരുമാനം.