ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

guruvayoor parthasarathy temple , guruvayoor , parthasarathy temple , temple , malabar devaswom board , ഗുരുവായൂര്‍ , പാര്‍ഥസാരഥി ക്ഷേത്രം ,  മലബാര്‍ ദേവസ്വം ബോര്‍ഡ്
ഗുരുവായൂര്‍| സജിത്ത്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2017 (08:29 IST)
ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു പുലര്‍ച്ചെയോടെയാണ് ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെടുത്തത്. ഈ ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനെതിരെ ചില ഹിന്ദു സംഘടകള്‍ എതിര്‍പ്പുമായി എത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വലിയ പൊലീസ് സന്നാഹത്തോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത് വലിയ സംഘര്‍ഷത്തിലേയ്ക്ക് നയിച്ചിരുന്നു. ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് ശക്തമായതോടെയാണ് ഏറ്റെടുക്കല്‍ നടപടികളില്‍നിന്ന് അന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :