Govindachami: വിയ്യൂര്‍ ജയിലിലെത്തിയ ശേഷം 'മാന്യന്‍'; മുടി പറ്റെ വെട്ടി, താടി ഷേവ് ചെയ്തു

കണ്ണൂരില്‍ നിന്ന് തൃശൂരിലെ അതിസുരക്ഷ ജയിലിലേക്ക് എത്തിച്ച ശേഷം ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടി, മീശയും താടിയും വടിച്ചു

Govindaswamy jail escape news,Prison rules violated in Kerala,Govindaswamy hair beard violation,Kerala jail officer negligence,ഗോവിന്ദസ്വാമി ജയിൽ ചട്ടലംഘനം,ഗോവിന്ദചാമി വാർത്ത, ഗോവിന്ദ ചാമി പുതിയ വാർത്ത
Govindachamy
രേണുക വേണു| Last Updated: ഞായര്‍, 10 ഓഗസ്റ്റ് 2025 (18:37 IST)

Govindachami: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുചാടിയ ശേഷം വിയ്യൂരിലെ (തൃശൂര്‍) അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി നിലവില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍. ജയില്‍ അധികൃതര്‍ ഇയാളെ ചട്ടം പഠിപ്പിക്കുകയാണെന്നാണ് വിവരം.

കണ്ണൂരില്‍ നിന്ന് തൃശൂരിലെ അതിസുരക്ഷ ജയിലിലേക്ക് എത്തിച്ച ശേഷം ഗോവിന്ദച്ചാമിയുടെ മുടി പറ്റെ വെട്ടി, മീശയും താടിയും വടിച്ചു. ബ്ലേഡ് അലര്‍ജിയായതിനാലാണ് താടി വടിക്കാത്തതെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴിയായി പുറത്തുവന്നിരുന്നത്. എന്നാല്‍ തനിക്ക് അലര്‍ജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കണ്ണൂര്‍ ജയിലിലെ അധികൃതര്‍ തന്നോട് ഷേവ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോള്‍ പറയുന്നത്.
ജയിലില്‍ കനത്ത സുരക്ഷയുള്ള ഒന്നാം സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ മറ്റു പ്രതികളില്ല. ഈ സെല്ലിനു നേരേ എതിര്‍വശത്തുള്ള ഔട്ട് പോസ്റ്റില്‍ രണ്ടു ജയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം സദാസമയവുമുണ്ട്. 24 മണിക്കൂര്‍ ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :