500 കോടിയുടെ കടപ്പത്രവുമായി വീണ്ടും സര്‍ക്കാര്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:07 IST)
സംസ്ഥാന സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്ള ധന സമാഹരണത്തിനായി 500 കോടി രൂപയുടെ കടപ്പത്രം പുറത്തിറക്കുന്നു. ലേലം ഈ മാസം 25 ന് മുംബൈ ഫോര്‍ട്ടിലെ റിസര്‍വ് ബാങ്ക് ഓഫീസില്‍ നടക്കും.

മത്സരസ്വഭാവമുള്ള ബിഡ്ഡുകള്‍, കോര്‍ ബാങ്കിംഗ് സൊല്യൂഷന്‍ മുഖാന്തിരം ഇലക്ട്റോണിക് രൂപത്തില്‍ രാവിലെ 10.30 നും 12 മണിക്കും ഇടയില്‍ സമര്‍പ്പിക്കാവുന്നതാണ്. അതേ സമയം മത്സര സ്വഭാവം ഇല്ലാത്ത ബിഡ്ഡുകള്‍ രാവിലെ 10.30 നും 11.30 നും ഇടയ്ക്ക് സമര്‍പ്പിക്കാവുന്നതാണ്.


ലേലം സംബന്ധിച്ച വിശദാംശങ്ങള്‍
www.finance.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :