കമലാ ദാസിന്, മലയാളത്തിന്റെ മാധവിക്കുട്ടിക്ക് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

Google Doodle , Kamala Das , Madhavikkutty , Kamala Surayya , ഗൂഗിൾ ഡൂഡിൽ , മാധവികുട്ടി , കമലാ സുരയ്യ
സജിത്ത്| Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (11:06 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരിയായ മാധവികുട്ടിക്ക്(കമലാ സുരയ്യ) ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. പ്രശസ്ത കലാകാരനായ മഞ്ജിത് താപ് ആണ് ഈ ഡൂഡിലിന്റെ ശില്പി. ‘എ​ഴു​ത്തി​ന്‍റെ ലോ​ക​ത്തേ​ക്കു സ്ത്രീ​ക​ൾക്ക് ജാ​ല​കം തു​റ​ന്നു ന​ൽ​കി​യ വ്യ​ക്തി​ത്വം' എന്ന വിശേഷണത്തോടുകൂടിയാ‍ണ് ഗൂഗിൾ കമലാ സുരയ്യയെ ഓർമപ്പെടുത്തിയിരിക്കുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലുമായി ഒട്ടനവധി സാഹിത്യസൃഷ്ടികളും കവിത, ജീവചരിത്രം, ചെറുകഥ എന്നിങ്ങനെയുള്ളവയെല്ലാം കമലാ സുരയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :