സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 29 ജൂണ്‍ 2024 (14:02 IST)
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പവന് 80 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,000 രൂപയിലെത്തി. ഗ്രാമിന് 10രൂപ കൂടിയതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലെ വില 6625 രൂപയായി.

ഈ മാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന പോയന്റിലെത്തിയ സ്വര്‍ണവില പിന്നീട് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞും നിന്നു. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വില 53,000 രൂപയില്‍ താഴെ പോയിതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :