തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 5 ജൂലൈ 2018 (16:46 IST)
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയ്‌ക്കെതിരെ എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
ജിഎന്‍പിസി ഫേസ്‌ബുക്ക് കൂട്ടായ്‌മ മദ്യാപനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാനാണ് ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അന്വേഷണത്തില്‍ ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ നടപടിയുണ്ടാകും.
അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്‌റ്റുകളില്‍ എക്‍സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. എന്നാല്‍, ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക മാത്രമാണ് കൂട്ടായ്‌മയുടെ ലക്ഷ്യമെന്നും ഗ്രൂപ്പ് അഡ്‌മിന്‍ വ്യക്തമാക്കുന്നു.