മലപ്പുറത്ത് പാചക വാതകം കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു - ആശങ്ക വേണ്ടന്ന് കളക്‍ടര്‍

മലപ്പുറത്ത് പാചക വാതകം കയറ്റിവന്ന ടാങ്കര്‍ മറിഞ്ഞു; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

Gas tanker , tanker accident , Malappuram , Valanchery , ടാങ്കർ ലോറി , പാചക വാതകം , ടാങ്കര്‍ മറിഞ്ഞു
മലപ്പുറം| jibin| Last Modified ബുധന്‍, 24 ജനുവരി 2018 (20:17 IST)
തൃശൂർ കോഴിക്കോട് ഹൈവേയിലെ മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ പാചക വാതകം കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിൽ നിന്നും പാചക വാതകം ചോരുന്നുവെന്ന ആശങ്കയെ തുടർന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.

ഇന്ന് രാത്രി ഏഴരയോടെ കൊച്ചിയിലേക്ക് പാചക വാതകം കയറ്റി വന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകട സാധ്യതയെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അഗ്നിശമന സേനാംഗങ്ങൾ ചോർച്ച തടയാനുള്ള ശ്രമം തുടരുകയാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നെത്തിയ വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി ചോർച്ച അടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
അപകടത്തെ തുടർന്ന് തൃശൂർ – കോഴിക്കോട് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :