എറണാകുളം|
എ കെ ജെ അയ്യർ|
Last Updated:
ഞായര്‍, 19 നവംബര്‍ 2023 (19:52 IST)
എറണാകുളം : പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളിയ ലോറിക്ക് പതിനായിരം രൂപാ പിഴയിട്ട്
മൂവാറ്റുപുഴ നഗരസഭാ. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സ്റ്റേഡിയത്തിനു സമീപം മാലിന്യം തള്ളിയ ലോറി നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടിയത്.
ചീഞ്ഞളിഞ്ഞ തണ്ണിമത്തനായിരുന്നു അങ്കമാലിയിൽ നിന്ന് ലോറിയിൽ കൊണ്ടുവന്നു ഇവിടെ തള്ളിയത്. അടുത്തിടെയാണി മൂവാറ്റുപുഴ നഗരസഭാ അധികൃതർ കർശന നടപടിയുമായി വരുന്നതിനിടെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. സംഭവം നാട്ടുകാരിൽ ചിലർ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചത് അധികാരികളുടെ ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ നഗരസഭാ ചെയർമാൻ എൽദോസിന്റെ നേതൃത്വത്തിൽ പോലീസുമെത്തി മാലിന്യം തള്ളിയ ലോറി പിടിച്ചെടുക്കുകയായിരുന്നു.
തങ്ങൾ ആദ്യമായാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നും ലോറിയിൽ എത്തിയവർ പറഞ്ഞു. മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ അത് തിരികെ ലോറിയിൽ കയറ്റിക്കുകയും
പിഴ ചുമത്തുകയുമായിരുന്നു.