1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ganesh Kumar MLA Office Attack

ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ ആക്രമണം; പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു

Ganesh Kumar
പത്തനാപുരം എംഎല്‍എ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസില്‍ ആക്രമണം. ഒരു പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. രാവിലെ ആറ് മണിയോടെയാണ് സംഭവം. കേരള കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ ബിജുവിനാണ് വെട്ടേറ്റത്. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓഫീസില്‍ കയറി അക്രമം നടത്തിയയാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പൊലീസ് പറയുന്നത്. എംഎല്‍എ ഓഫീസിന്റെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്ന ബിജുവിനെ, ഓടിയെത്തിയ അക്രമി വെട്ടുകയായിരുന്നു. കൈയിലാണ് ബിജുവിന് വെട്ടേറ്റത്. ബിജുവിന്റെ പരുക്ക് ഗുരുതരമല്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 
 
അടുത്ത ലേഖനം
സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍