1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. G Sudhakaran to Manju Warrier

മാറ്റേണ്ടത് സാമൂഹിക ബോധത്തിന്റെ കണ്ണാടി: മഞ്ജു വാര്യരോട് ജി സുധാകരൻ

മാറ്റേണ്ടത് സാമൂഹിക ബോധത്തിന്റെ കണ്ണാടി: മഞ്ജു വാര്യരോട് ജി സുധാകരൻ

ജി സുധാകരൻ
വനിതാ മതിലിന് രാഷ്‌ട്രീയമില്ല, വനിതാ മതിലിനെ നോക്കിക്കണ്ട സാമൂഹിക ബോധത്തിന്റെ കണ്ണാടി നടി മഞ്ജു വാര്യർ മാറ്റണമെന്ന് മന്ത്രി ജി സുധാകരൻ. അതേസമയം അഭിനേത്രി എന്ന നിലയിൽ മഞ്ജു വാര്യറിനോട് ബഹുമാനക്കുറവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
 
സർക്കാർ തേതൃത്വത്തിൽ ഒരുക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീട് അത് തിരുത്തിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്. 
 
കലയാണ് തന്റെ രാഷ്ട്രീയമെന്നും പാർട്ടികളുടെ പേരിൽ രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മഞ്ജു വ്യക്തമാക്കിയിരുന്നു.
അടുത്ത ലേഖനം
ചരിത്രത്തിലേക്ക് നടന്നുകയറി ട്രാൻസ്ജെൻഡേഴ്സ്; കനത്ത സുരക്ഷയില്‍ ദര്‍ശനം, പ്രതിഷേധങ്ങളോ എതിര്‍പ്പോ ഉണ്ടായില്ല