പതിനൊന്ന് മണിക്ക് തുടങ്ങുന്ന ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയുള്ള ക്രോസ്‌ വിസ്‌താരം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കും

പതിനൊന്ന് മണിക്ക് തുടങ്ങുന്ന ചോദ്യം ചെയ്യലിൽ തെളിവുകൾ നിരത്തിയുള്ള ക്രോസ്‌ വിസ്‌താരം; ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ഇന്ന് അറസ്‌റ്റ് ചെയ്‌തേക്കും

കോട്ടയം| Rijisha M.| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (09:22 IST)
കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പിനെ അന്വേഷണ സംഘം ഇന്ന് അറസ്‌‌റ്റുചെയ്തേക്കുമെന്ന് സൂചന‌. ഇതു സംബന്ധിച്ച് അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്‌റ്റ് ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പിന് നോട്ടീസ് നൽകിയിട്ടുണ്ട്. തെളിവുകള്‍ നിരത്തി ക്രോസ് വിസ്താര രീതിയിലുള്ള ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ കന്യാസ്‌ത്രീ പറഞ്ഞതെല്ലാം ബിഷപ്പ് നിഷേധിക്കുകയായിരുന്നു.

കോട്ടയം എസ് പിയുടെയും ഡി വൈ എസ് പിയുടെയും നേതൃത്വത്തിൽ ഇന്നലെ നടന്ന ചോദ്യംചെയ്യലിൽ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ കിട്ടിയിട്ടുള്ളതുകൊണ്ടുതന്നെ അറസ്റ്റിനെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ടോടെ തീരുമാനമുണ്ടായേക്കും. പീഡന പരാതിയെത്തുടർന്ന് ഒരു ബിഷപ്പ് ആദ്യമായാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിലൊരു ചോദ്യം ചെയ്യലിന് വിധേയനാകുന്നത്.

ബുധനാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഫ്രാങ്കോ മുളയ്‌ക്കൽ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത് വൈകുന്നേരം 6.25നാണ് വിട്ടയച്ചത്. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്.പി. ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു.

കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്ന് ബിഷപ്പ് ആവര്‍ത്തിച്ചു പറഞ്ഞു. കന്യാസ്ത്രീക്കെതിരേ നേരത്തേ ഒരു സ്ത്രീ പരാതിതന്നിട്ടുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു. ചില ഫോട്ടോകളും മെസേജുകളും ഹാജരാക്കിയതായും സൂചനയുണ്ട്.

തൃപ്പൂണിത്തുറയിലെ ഹൈടെക് സൗകര്യങ്ങളുള്ള ചോദ്യംചെയ്യൽ മുറിയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യപ്പെടുന്നയാളിന്റെ മുഖത്തെ വികാരങ്ങൾ ഓരോ നിമിഷവും ഒപ്പിയെടുക്കാൻ കഴിയും. മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല്‍ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കർ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :