യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് ഇകാര്യം ശുപാര്‍ശ ചെയ്യുന്നത്.

police
police
സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 6 സെപ്‌റ്റംബര്‍ 2025 (16:01 IST)
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നാലു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് ഇകാര്യം ശുപാര്‍ശ ചെയ്യുന്നത്. ഉത്തര മേഖല ഐജിക്കാണ് തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വി എസ് സുജിത്താണ് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായത്.

2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സംഭവം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനപരിശോധിക്കാനുള്ള ശുപാര്‍ശ നല്‍കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് സുജിത്തിന്റെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മീഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.

പൊതു സ്ഥലത്ത് മദ്യപിക്കുന്നുവെന്ന് പരാതി അന്വേഷിച്ച പോലീസ് സംഘമാണ് സുജിത്തിനെ കൊണ്ടുപോയി മര്‍ദ്ദിച്ചത്. സുജിത്തിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത് മദ്യപിച്ചിട്ടില്ലെന്നത് തെളിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :