1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Found 6 Year old girl Devanandha's Dead Body

പ്രാർത്ഥനകൾ വിഫലം; നാടിനെ കണ്ണീരിലാഴ്ത്തി ദേവനന്ദ യാത്രയായി

ദേവാനന്ദ
കൊല്ലം പള്ളിമണ്‍ ഇളവൂരിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിനുള്ളിൽ കളിച്ച് കൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തിൽ കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നുമാണ് കണ്ടെത്തിയത്. 
 
ഒരു നാടു മുഴുവൻ അവൾക്കായുള്ള തിരച്ചിലിലായിരുന്നു. സിനിമാ - രാഷ്ട്രീയ മേഖലയിലുള്ള ഭൂരിഭാഗം ആളുകളും ദേവനന്ദയെ കാണാതായ വിവരം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകൾ വഴി അറിയിച്ചിരുന്നു. കൂടുതൽ ആളുകളിലേക്ക് വിവരം എത്തുന്നതിനായി ആയിരുന്നു ഇത്. 
 
കുട്ടിയെ ആരെങ്കിലും എടുത്ത്കൊണ്ട് പോയതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസും നാട്ടുകാരും. സമീപത്തുള്ള എല്ലാ വാഹനങ്ങളും രാത്രിയിൽ ചെക്കിംഗ് നടത്തിയായിരുന്നു കടത്തിവിട്ടിരുന്നത്. എന്നാൽ, സമീപത്തുള്ള ആറ്റിൽ അവളുടെ കുഞ്ഞു‌ജീവൻ അവസാനിച്ച വിവരം ആരുമറിഞ്ഞില്ല. 
 
ദേവനന്ദയെ കാണാതായെന്ന് വിവരം ലഭിച്ചയുടൻ പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഒപ്പം നാട്ടുകാരും. മുങ്ങൽ വിദഗ്ധന്മാർ സമീപത്തുള്ള ആറ്റിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും ചെയ്തു. രാത്രിവൈകിയും തിരച്ചിൽ തുടർന്നു. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്താനായത്. 
അടുത്ത ലേഖനം
ഡൽഹി കലാപം; മൌനം വെടിഞ്ഞ് രോഹിത് ശർമ, ധൈര്യത്തോടെ ക്രിക്കറ്റ് ലോകത്ത് നിന്നും ഉയർന്ന ആദ്യ ശബ്ദം