1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Food Poisoning

വയനാട്ടിലെത്തിയ വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധ; 15 പേര്‍ ആശുപത്രിയില്‍

Food Poisoning
വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കല്‍പ്പറ്റയ്ക്ക് സമീപം കമ്പളക്കാട്ടെ ക്രൗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളാണ് വിനോദസഞ്ചാരത്തിനായി വയനാട് എത്തിയത്. 23 അംഗ ഗ്രൂപ്പില്‍ 15 പേര്‍ക്കും വയറിന് അസ്വസ്ഥതയുണ്ടായി. വയനാട്ടില്‍ നിന്ന് തിരികെ പോരുന്ന വഴിയാണ് ഭക്ഷണം കഴിക്കാന്‍ ഈ ഹോട്ടലില്‍ കയറിയത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ, ടോൾ ബൂത്തിൽ കെട്ടിക്കിടക്കണ്ട, പണം അക്കൗണ്ടിൽ നിന്ന് : രാജ്യത്ത് ഫാസ്‌ടാഗ് ഒഴിവാക്കുന്നു, അടിമുടി മാറ്റം