1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Floods in northeastern states

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയം; മരണം 36 ആയി

അസമില്‍ പത്തു നദികള്‍ അപകടകരമായ നിലയിലാണ്.

Floods in northeastern states
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയവും മണ്ണിടിച്ചിലും തുടരുന്നു. ഇവിടെ മരണം 36 ആയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വ്യാപകമായി മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. അസമില്‍ പത്തു നദികള്‍ അപകടകരമായ നിലയിലാണ്. മണിപ്പൂരില്‍ 20000 ത്തിലധികം പേര്‍ക്ക് വീട് നഷ്ടമായി. കനത്ത മഴയുടെ അടിസ്ഥാനത്തില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയാണ്.
 
സിക്കിമില്‍ കനത്ത മഴയില്‍ സൈനിക ക്യാമ്പിലേക്ക് മണ്ണിടിഞ്ഞ് വീണ് മൂന്നു സൈനികര്‍ മരിച്ചിട്ടുണ്ട്. ആറുപേരെ കാണാതായി. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ഉത്തരേന്ത്യയില്‍ കനത്ത മഴയില്‍ അഞ്ചര ലക്ഷത്തോളം പേരെ ദുരിതം ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 16 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്
 
അരുണാചല്‍ പ്രദേശില്‍ 10 മരണവും മേഘാലയയില്‍ ആറു മരണവും മിസോറാമില്‍ അഞ്ച് മരണവും സിക്കിമില്‍ മൂന്ന് ത്രിപുരയില്‍ ഒന്ന് ഇങ്ങനെയാണ് മരിച്ചവരുടെ കണക്ക്.
അടുത്ത ലേഖനം
ഭര്‍ത്താവ് മരിച്ച സ്ത്രീയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി