അനുബന്ധ വാര്‍ത്തകള്‍
- കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് മാങ്കാവില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു
- വിലങ്ങാട് ഉരുൾ പൊട്ടൽ: റിട്ടയേഡ് അദ്ധ്യാപകൻ്റെ മൃതദേഹം കണ്ടെത്തി
- അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതം
- നിപ രോഗലക്ഷണം: 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
- കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു; ആരോഗ്യനില അതീവഗുരുതരം
തൃശ്ശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍ പ്രതാപനെ മലബാറിനു വേണ്ട: കോഴിക്കോട് നഗരത്തില്‍ ടിഎന്‍ പ്രതാപനെതിരെ ഫ്ളക്സ് ബോര്‍ഡുകള്‍
Flex
കോഴിക്കോട് നഗരത്തില്‍ ടിഎന്‍ പ്രതാപനെതിരെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. തൃശ്ശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍ പ്രതാപനെ മലബാറിനു വേണ്ട എന്നെഴുതിയ ബോര്‍ഡുകളാണ് സ്ഥാപിച്ചത്. ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത് കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലബാറിന്റെ ചുമതല ടി എന്‍ പ്രതാപനാണ് നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പ്രതാപനു പകരം കെ മുരളീധരന് മത്സരിച്ചിരുന്നു. എന്നാല്‍ മൂന്നാംസ്ഥാനത്തേക്ക് തൃശ്ശൂരില്‍ കോണ്‍ഗ്രസ് പിന്തള്ളപ്പെടുകയായിരുന്നു. അതേസമയം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി ഒന്നാം സ്ഥാനം നേടി വിജയിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ടി എന്‍ പ്രതാപനെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നത്.