തിരുവനന്തപുരം|
AISWARYA|
Last Modified ചൊവ്വ, 28 നവംബര്‍ 2017 (09:07 IST)
സെന്‍സറിംഗ് സിനിമയ്ക്ക് ആവശ്യമുള്ള ഘടകമല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. പത്മാവതി പോലുള്ള സിനിമകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ജനാധിപത്യ വ്യവസ്ഥക്കു തന്നെ ഭീഷണിയാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. സിനിമാ നിരോധനത്തിനായി റൗഡിഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് അപകടരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മമ്മൂട്ടിയും മോഹന്‍ലാലും അഭിനയശേഷിയുള്ള നടന്‍മാരാണ്. എന്നാല്‍ അവരെ പുലിയെ പിടിക്കാനും തേപ്പുകാരനാക്കാനും നിയോഗിക്കുന്നതില്‍ അപാകതയുണ്ട്. നടീനടന്‍മാരുടെ ശരീരഭാഷ കഥാപാത്രത്തിന് അനുയോജ്യമാകണം.’
കലാകാരന്‍മാര്‍ പ്രതികരണശേഷിയുള്ളവരാകണമെന്നും സ്വന്തം പ്രകടനത്തേയാണ് കലാകാരന്‍മാര്‍ ഭയപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേവലം അഭിനേതാവ് മാത്രമല്ല, സമൂഹത്തിന്റെ ഭാഗം കൂടിയാണ് നടന്‍. നല്ല സിനിമകള്‍ കാണാത്തവരെ ജൂറിയാക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അടൂര്‍ വ്യക്തമാക്കി. അതേസമയം എസ് ദുര്‍ഗ്ഗ താന്‍ കണ്ട ചിത്രമാണെന്നും ഉള്ളടക്കത്തില്‍ വിവാദപരമായി ഒന്നും തന്നെ ഇല്ലെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.