വ്യാഴാഴ്ച - പനി ബാധിതരായി ചികിത്സ തേടിയവരുടെ എണ്ണം 13196 ആയി

എ കെ ജെ അയ്യർ| Last Modified വ്യാഴം, 11 ജൂലൈ 2024 (19:40 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ വ്യാഴാഴ്ചയും കുറവില്ല. 13,196 പേരാണ് വ്യാഴാഴ്ച പനി ബാധിച്ച് ചികിത്സയ്ക്കായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തിയത്. ഇതിൽ 145 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.

ഇതിനൊപ്പം 42 പേർക്ക് എച്ച് വൺ എൻ വൺ പനിയും സ്ഥിരീകരിച്ചു. രോഗവ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ആറു പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ പത്തുപേരാണ് കോളറ ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :