അഭിറാം മനോഹർ|
Last Modified ഞായര്‍, 1 ഡിസംബര്‍ 2024 (10:13 IST)
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തുലാവര്‍ഷം ഒക്ടോബറില്‍ വരവറിയിച്ചെങ്കിലും ഒക്ടോബര്‍ മാസത്തില്‍ പ്രതീക്ഷിച്ച
മഴ ലഭിച്ചിരുന്നില്ല. നവംബറില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചെങ്കിലും സംസ്ഥാനമാകെ മഴ ശക്തമായിരുന്നില്ല. എന്നാല്‍ പുതുച്ചേരി തീരം തൊട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ വരും ദിവസങ്ങളില്‍ തുലാവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
ഡിസംബര്‍ ആദ്യവാരം ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.ഇതിനെ തുടര്‍ന്ന് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി,എറണാകുളം,തൃശൂര്‍, പാലക്കാട്,മലപ്പുറം,കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.