അനുബന്ധ വാര്‍ത്തകള്‍
- ബിജെപി നേതൃത്വം മൈന്‍ഡ് ചെയ്തില്ല; പരാതിയുമായി കൊല്ലം തുളസി - യുവമോർച്ച നേതാവ് അറസ്റ്റില്‍
- 'ഭ്രാന്തമായ പ്രണയമാണ് എനിക്ക് നിന്നോട്, നിന്റെ അളവറ്റ സ്നേഹത്തിന് ഞാൻ അടിമയാണ്': ഭാര്യക്ക് വിവാഹവാർഷിക ആശംസകൾ നേർന്ന് മാധവൻ
- വിവാഹച്ചടങ്ങിനിടെ വൈദ്യുതി പോയി; വരന്റെ ബന്ധുക്കള്‍ ലൈൻമാന്റെ കൈകൾ വെട്ടിമാറ്റി!
- മറവി രോഗം ബാധിച്ച അമ്മയെ നിരന്തരം പീഡിപ്പിച്ചു; കൊല്ലത്ത് മകന് അറസ്റ്റില്‍
- ‘എനിക്ക് വേണം ‘ഈ രശ്മി’യെ, ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ’; കല്യാണ ഫ്ലക്സിലും തരംഗമായി സുരേഷ് ഗോപിയുടെ വാക്കുകള്‍
കൊല്ലത്ത് മകളുടെ വിവാഹദിവസം അച്ഛൻ തൂങ്ങിമരിച്ചനിലയിൽ; മരണവിവരം അറിയിക്കാതെ വിവാഹം നടത്തി
രാവിലെ ആറിന് വീട്ടിൽനിന്ന് ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ല.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു മകളുടെ വിവാഹദിനത്തിൽ പിതാവ് ജീവനൊടുക്കി. ഉളിയനാട് ഡീസന്റ് ജംക്‌ഷനു സമീപം പ്രസാദ് ഭവനിൽ ബി.ശിവപ്രസാദിനെയാണ് (46) കുടുംബവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ നീതുവിന്റെ വിവാഹം ഞായറാഴ്ച രാവിലെ 11-ന് വിളപ്പുറം ആനന്ദവിലാസം ഭഗവതീക്ഷേത്ര ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്നു. രാവിലെ ആറിന് വീട്ടിൽനിന്ന് ബൈക്കുമായി പോയ ശിവപ്രസാദിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടിയില്ല. അന്വേഷിച്ചിറങ്ങിയ സുഹൃത്തുക്കൾ കുടുംബവീടിനുമുന്നിൽ ബൈക്ക് ഇരിക്കുന്നതു കണ്ടു. വീട്ടിൽ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
സാമ്പത്തികബാധ്യതയാണ് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പാരിപ്പള്ളി പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്വർണത്തിനു കുറവുണ്ടെങ്കിലും വിവാഹം നടത്താമെന്നു വരനും ബന്ധുക്കളും ഉറപ്പു നൽകിയിരുന്നതായി ശിവപ്രസാദിന്റെ ബന്ധുക്കൾ പറഞ്ഞു. അച്ഛൻ മരിച്ചെങ്കിലും മകളെ ഇക്കാര്യം അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു. നീതുവിനെ പൂതക്കുളം പുന്നേക്കുളം സ്വദേശിയായ ആർ.എസ്.ബിജുവാണു വിവാഹം ചെയ്തത്. ശിവപ്രസാദിന്റെ സംസ്കാരം ഇന്നു നടക്കും.