എംപി സ്ഥാനവും തുണച്ചില്ല; സുരേഷ് ഗോപി ജയിലിലേക്ക് ?

സുരേഷ് ഗോപിക്കെതിരെ എഫ്‌ ഐ ആര്‍

തിരുവനന്തപുരം| സജിത്ത്| Last Updated: ചൊവ്വ, 5 ഡിസം‌ബര്‍ 2017 (14:24 IST)
സുരേഷ് ഗോപി എംപിക്കെതിരായ എഫ്‌ഐആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിലാണ് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്‌ ഐ ആര്‍ സമര്‍പ്പിച്ചത്. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടു.

വ്യാജരേഖയുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന ഖജനാവിന് 40 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംപിയായതിന് ശേഷവും അതിനു മുമ്പും രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്തുള്ള കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ് 3 സി എ എന്ന വിലാസത്തിലായിരുന്നു വാഹനത്തിന്റെ രജിസ്ട്രേഷന്‍.

എന്നാല്‍ ഈ പേരിലുള്ള ഒരു അപ്പാര്‍ട്ട്മെന്റും അവിടെ ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ പറയുന്നു. വ്യാജ രേഖയുണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് എല്ലാ രേഖകളും നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :